ഡൽഹി: ഇന്ത്യ അതിർത്തിയിൽ ചൈനീസ് ഗ്രാമങ്ങൾ വ്യാപിപ്പിക്കുന്നു. കിഴക്കൻ ലഡാക്കിൽ ചൈന പുതിയ ഗ്രാമങ്ങൾ നിർമിച്ചതായി ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇന്ത്യയുമായി ബന്ധപ്പെട്ട് മാത്രം 12ഓളം ഗ്രാമങ്ങൾ നിർമിച്ചെന്ന നിർണായക വിവരവും റിപ്പോർട്ടിലുണ്ട്.
മുൻപ് ഇന്ത്യ - ചൈന സംഘർഷമുണ്ടായ പ്രദേശത്തുനിന്ന് മൂന്ന് മൈൽ അകലെയാണ് ചൈന പുതിയ ഗ്രാമങ്ങൾ നിർമിച്ചിരിക്കുന്നത്. പണം കൊടുത്താണ് ജനങ്ങളെ ചൈന ഇതിന് വഴി കണ്ടെത്തിയത്. മറ്റ് ജനവാസ മേഖലകളിൽ നിന്ന് മാറാൻ ജനങ്ങൾക്ക് പണം കൊടുത്തെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായിരുന്ന കിഴക്കൻ ലഡാക്, അരുണാചൽ പ്രദേശിലെ ഡോക്ലാം എന്നിങ്ങനെയുള്ള പ്രദേശങ്ങൾക്ക് തൊട്ടടുത്താണ് ഗ്രാമങ്ങളുണ്ടാക്കാനായി ചൈന നീക്കം തുടങ്ങിയത്. ഉപഗ്രഹ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ജനവാസ യോഗ്യമല്ലാത്ത പ്രദേശത്ത് സൈന്യത്തെ ഉപയോഗിച്ച് പുതിയ വഴികൾ വെട്ടിത്തെളിച്ചു. പിന്നീട് ഗ്രാമങ്ങൾ നിർമിക്കാൻ തുടങ്ങി..
അതിർത്തി പ്രദേശത്തെ ചൈന വിപുലീകരിക്കുകയാണ് ചൈന ചെയ്യുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ വിശദമായി മാപ്പ് ചെയ്താണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ മുതലായ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് ഗ്രാമങ്ങളുടെ നിർമാണം നടക്കുന്നെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടും ചിത്രങ്ങളും കൃത്യമായി പരാമർശിക്കുന്നു.
China has built 12 villages in the disputed area of Ladakh.